എന്തുകൊണ്ടോ… ഇപ്പോൾ ആകാശമാണ് എല്ലാം.
സ്വപ്നങ്ങളും ,ചിന്തകളും ,മനസ്സും ആകാശം കയ്യടക്കി . രാത്രികളിൽ കണ്ണ് തുറന്ന് പിടിച്ച് ഞാന്‍ കാണുന്ന എല്ലാ കാഴ്ചകളിലും കുമ്മായ വെളുപ്പിൽ നീല പൂശിയ പഞ്ഞി കെട്ടുകൾ. എന്നും പാതി ചാരിയ ജനാലകളിലൂടെ മുറ്റത്തെ പ്ലാവിലകൾക്കിടയിലൂടെ മോഹിപ്പിക്കുന്ന നീലാകാശത്തെ കണ്ട് കൊണ്ട് ഞാൻ ഉണരുന്നു .
ഉമ്മറത്തെ ചാലുകസേരയിൽ കിടന്ന് കൊണ്ട് ഞാൻ ആകാശം മാത്രം കാണുന്നു.
എങ്ങോ ഓടി മായുന്ന മേഘങ്ങളെ ഓര്‍ത്ത് എന്തിനോ വേണ്ടി ആകുലപെടുന്നു .
പക്ഷികളെ നോക്കി അസൂയപ്പെടുന്നു. എന്റെ മനോരാജ്യങ്ങളിൽ പറന്നുയർന്ന് ഞാൻ ആകാശത്ത് കൂട് വെയ്ക്കുന്നു. ഭൂമിയെ നോക്കി പുച്ഛിക്കുന്നു, ആർത്തട്ടഹസിക്കുന്നു. കീഴടക്കാൻ ഇനി ഉയരങ്ങൾ ഇല്ലെന്നോർത്ത് ആശ്വസിക്കുന്നു .

അതെ ഇനി ആകാശമാണ് എല്ലാം

5 thoughts on “ആകാശം

  1. ഇങ്ങനൊരു വട്ട് എനിക്കും ഉണ്ടായിരുന്നു….. ഉമ്മറത്തിണ്ണയിൽ കിടന്നോണ്ട് പാതി കണ്ണടച്ച് ആകാശം നോക്കി ഒരുപാട് ആലോചിച്ചു കൂട്ടുമായിരുന്നു 😇😇😇😇💡

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s