ഇവിടെ ഞാൻ കണ്ട കാഴ്ചകൾ എന്തൊക്കെയായിരുന്നു? മഴപെയ്തു നിറഞ്ഞ ഇരിട്ടി പുഴ കണ്ടിട്ടുണ്ട് ചരൾ തോടും. മല മുകളിലെ വെയില് കണ്ടിട്ടുണ്ട് അത് പൊടിച്ച വിയർപ്പ് കണ്ടിട്ടുണ്ട്,രുചിച്ചിട്ടുണ്ട് അവിടെ സമർത്ഥമായി വളരുന്നു തെരുവ പുല്ല് അത് ഉരഞ്ഞാൽ ചൊറിയും ദേഹം മുറിയും. പിന്നെ ഒരുപാട് റബ്ബർ മരങ്ങൾ , റബ്ബർ തോട്ടങ്ങളിൽ തഴച്ചു വളരുന്ന കട്ടൻ പയർ. കശുമാവിൻ തോട്ടങ്ങൾ. മാവിന്റെ മുകളിൽ കൂട് കൂട്ടിയ പുളിയുറുമ്പുകൾ. വീടിന്റെ പുറകിൽ ഭിത്തിയോട് ചേർന്ന് ചെറിയ കുഴികളിൽ കഴിഞ്ഞിരുന്ന കുഴിയാനകളെ കണ്ടിട്ടില്ലേ.. ഒരു ചെറിയ ഈർക്കിലി കമ്പ് കൊണ്ട് തോണ്ടി അവയെ പുറത്തിടുമ്പോൾ എനിക്ക് എന്ത് സന്തോഷമായിരുന്നു. വീട്ടിലെ പറമ്പിന്റെ താഴെ ഒരു ചെറിയ കൈ തോട് ഒഴുകിയിരുന്നു അവിടെ നിന്ന് ഞാൻ പിടിച്ചു തടവിലാക്കിയ വാഴയക വരയന്മാരുടെ ശാപം എന്നെ വെറുതെ വിടില്ലെന്ന് പറഞ്ഞു പേടിച്ചിരുന്ന എന്റെ ബാല്യം എല്ലാം തികഞ്ഞതായിരുന്നു

ചരൾ എന്ന പേര് തന്നെ ഒരു അത്ഭുതമല്ലേ..
ഒരു തരം ചെറിയ കല്ലുകൾക്കല്ലേ ചരൾ എന്ന് പറയുക പണ്ട് പണ്ട് കോട്ടയത്തു നിന്നും കേരളത്തിന്റെ താഴെഭാഗത്തുനിന്നും കുടിയേറി പാർത്ത എന്റെ പൂർവികരിലരോ വിളിച്ച പേരണത്. ഒരു പക്ഷെ ആ കല്ലുകൾ കൂടുതൽ ഉണ്ടാരുന്നിരിക്കും ഇവിടെ. അവർ അതിൽ ചവിട്ടി തെന്നി വീണിരിക്കും.. ചരലുകളെ ശപിച്ചു അവർ ഈ മലകീഴടക്കിയിരിക്കും.

8 thoughts on “എന്റെ വേരുകൾ (തുടർച്ച)

  1. നല്ല ബാല്യകാല സ്‌മൃതി നിറഞ്ഞ എഴുത്ത്…….മനോഹരമായിരിക്കുന്നു……. ഒരു സംശയം ചോയിച്ചോട്ടെ ഒരേ പേര് ഉള്ള ഒരുപാട് സ്ഥലം ഉണ്ടാകും എന്നറിയാ എന്നാലും കണ്ണൂർ ഉള്ള ഇരിട്ടി ആണോ ഇവിടെ ഉദ്ദേശിച്ചത്………??

    Like

      1. നിങ്ങളുടെ സ്ഥലത്തു നിന്ന് 40-41 കിലോമീറ്റർ മാറി പടിഞ്ഞാറോട്ട് നീങ്ങി നേരെ വന്ന് വടക്കോട്ട് പോയി കിഴക്കു വന്നാൽ ഒരു നാട് ഉണ്ട് അതാണ് എന്റെ നാട് ……….😇😇

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s