എന്റെ ജന്മാന്തരങ്ങൾ മരവിച്ചു പതിഞ്ഞിരിക്കുന്നത് ഈ മലമുകളിലാണ്. എന്റെ കണ്ണ് ആദ്യം കണ്ടതും കണ്ട് കണ്ട് കാണാതെ പഠിച്ചതും ഈ കൈവഴികളാണ് അവയ്ക്കിടയിൽ എന്റെ ഭൂതവും വർത്തമാനവും ഞാൻ എഴുതി വച്ചിട്ടുണ്ട്. ഇവയിൽ ഒരു ഉണക്ക കമ്പ്കൊണ്ട് വരച്ച് ഞാൻ എന്റെ സ്വപ്നങ്ങൾ കണ്ടിരുന്നു ചെറിയ ചെറിയ സ്വപ്നങ്ങൾ.
എല്ലാ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രേദേശത്തെയും പോലെ പള്ളി എന്ന സർവകാര്യകോടതിയിൽ എന്നും മാറി വരുന്ന അച്ഛന്മാരെ കണ്ടിട്ടുണ്ട്. ഭക്തി നിറഞ്ഞു തുളുമ്പി നിന്നിരുന്ന ബാല്യം എന്നും പള്ളിയിൽ പോയി കുർബാന കൊണ്ടിരുന്നു ഞാൻ. പിന്നെ തീഷ്ണത കുറഞ്ഞു പിന്നെ ചിന്തിച്ചു ചിന്തിച്ചു ഞാൻ യുക്തിവാദി വരെ ആയല്ലോ. അന്ന് ആ പള്ളിയും അതിന്റെ സങ്കീർത്തിയും എന്റെയും എന്റെ കൂട്ടുകാരുടെയും കളിയിടങ്ങളായിരുന്നു. അന്ന് ഞാൻ ഇടവകിയിലെ ഏറ്റവും സ്തുതിക്കപ്പെട്ട ഒരു ആണ്കുട്ടി കൂടിയായിരുന്നു.
(തുടരും.)
തുടക്കം കൊള്ളാല്ലോ👌👌👌……. ആത്മകഥ അന്നൊ??
LikeLike
അയ്യോ ആൻമകഥയോ അല്ല ചുമ്മ എന്റെ ഗൃഹാതുരത്വം അത്രേ ഉള്ളു
LikeLiked by 1 person