എന്നിൽ കണ്ടു തീരാത്ത
സ്വപ്നങ്ങളുണ്ട്
കെട്ടുപിണഞ്ഞു കടുംകെട്ടാവുന്ന
ചിന്തകൾ ഉണ്ട്
കണ്ണിൽ കനം കെട്ടി നിൽക്കുന്ന
കണ്ണുനീർ ഉണ്ട്
എഴുതി തീരാത്ത
കവിതകൾ ഉണ്ട്
ഞാൻ സ്വയം പറഞ്ഞു പഠിച്ച
നുണകൾ ഉണ്ട്, ഇനി വയ്യ.
ജീവിതത്തിന്റെ മാറിടം പിളർന്ന്
എന്നോട് തന്നെ എനിക്
പ്രതികാരം ചെയ്യണം
വിധിയെ തോൽപിച്ച് അധികാരം കൈയ്യാളനം
എന്നിട്ട്
ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിക്കണം
അലറി കരയണം
പക്ഷെ ഞാൻ ഇല്ലാതാവുകയല്ലേ….
ഈ ഞാൻ.
ഓരോ അവസാനങ്ങളും പുതിയ തുടക്കമായി , പുതുനാമ്പുകളായി ജീവിതത്തെ പുൽകുന്നു…..
Gud writting ……
LikeLike
ഒരുപാട് നന്ദി
LikeLike
പ്രതികാരം 😍✌
LikeLiked by 1 person